എഡിറ്റര്‍
എഡിറ്റര്‍
ജേക്കബ്ബ് തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ
എഡിറ്റര്‍
Friday 3rd February 2017 12:26pm

jacob-thomas

തിരുവനന്തപുരം: വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ്ബ് തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ. ചീഫ് സെക്രട്ടറിയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

തുറമുഖ വകുപ്പുകളിലെ ക്രമക്കേടില്‍ നടപടി വേണമെന്നാണ് ശുപാര്‍പ. ജേക്കബ്ബ് തോമസിനെതിരെ ഉന്നതതല അന്വേഷണം വേണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെടുന്നു.

ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയിന്‍മേല്‍ മുഖ്യമന്ത്രി നിയമോപദേശം തേടിയിട്ടുണ്ട്. ഡ്രഡ്ജര്‍ വാങ്ങിയതില്‍ 15 കോടിയുടെ ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

ജേക്കബ്ബ് തോമസ് ഗുരുതര കൃത്യവിലോപം നടത്തിയെന്നും നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐ.എച്ച്.സി എന്ന വിദേശകമ്പനിക്ക് ചട്ടം മറികടന്ന് ടെണ്ടര്‍ അനുവദിച്ചെന്നും ഇതിനായി നിയമവിരുദ്ധമായി ജേക്കബ്ബ് തോമസ് ഇടപെട്ടെന്നും ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു.

ജേക്കബ് തോമസ് തുറമുഖ ഡയറക്ടര്‍ ആയിരിക്കെ മുങ്ങല്‍ ഉപകരണങ്ങള്‍ കരാറില്ലാതെ വാങ്ങി സര്‍ക്കാരിന് മുപ്പത്തി ആറായിരത്തോളം രൂപ നഷ്ടമുണ്ടാക്കിയതായതായിരുന്നു ആരോപണം.

തുറമുഖ വകുപ്പിന്റെ വലിയതുറ, വിഴിഞ്ഞം, ബേപ്പൂര്‍, അഴീക്കല്‍ ഓഫീസുകളില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ചതിലും അഴിമതി ആരോപണമുണ്ടായിരുന്നു.

Advertisement