കൊച്ചി: തസ്‌നിബാനുവിനെതിരെ ആക്രമണമുണ്ടായ സംഭവത്തില്‍ ഇന്നലെ രാത്രി കൊച്ചിയില്‍ നടന്ന പുരുഷ പ്രകടനത്തില്‍ പങ്കെടുത്ത ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടി. തൃക്കാക്കര ബ്ലോക്ക് കമ്മിറ്റിയിലെ രണ്ട് അംഗങ്ങള്‍ക്കെതിരെയാണ് നടപടി.

തസ്‌നിബാനുവിനെതിരെ ആക്രമണം നടത്തിയവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ വൈകീട്ട് പുരുഷന്‍മാരുടെ പന്തം കൊളുത്തി പ്രകടനം നടന്നത്. ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ തസ്‌നിബാനു ആണ് ആദ്യം തല്ലിയതെന്നും അസമയത്ത് തസ്‌നി ബാനു ഇവിടെയെത്തിയത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനം നടന്നത്.