തിരുവനന്തപുരം: അമിതമായി മദ്യപിച്ച് പോലീസ് വാഹനത്തില്‍ യാത്രചെയ്യവേ പോലീസ് പിടിയിലായ ക്രൈംബ്രാഞ്ച് ഐ.ജി. ഐ.ജെ. ജയരാജിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുവരുത്തി ശാസിച്ചു. അതേസമയം ഐ.ജിക്കെതിരെ നടപടിവേണമെന്ന് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

Subscribe Us:

Also Read: ഐ.എസ് ബന്ധം; സിറിയയില്‍ കൊല്ലപ്പെട്ട അഞ്ച് മലയാളികളുടെ ചിത്രം പുറത്ത്; മരിച്ചവരില്‍ ഉപ്പയും മകനും


ജയരാജിനെ ക്രൈംബ്രാഞ്ച് ഐ.ജി സ്ഥാനത്തു നിന്ന് ഉടന്‍ മാറ്റിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നടപടിയെടുക്കാന്‍ ബെഹ്‌റ ആവശ്യപ്പെട്ട സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളും ഇദ്ദേഹത്തിനെതിരെ ഉണ്ടായേക്കും.

ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനും കൃത്യനിര്‍വഹണത്തിനിടെ മദ്യപിച്ചതിനും ജയരാജിനെതിരേ അച്ചടക്കനടപടി സ്വീകരിക്കണമെന്നാണ് പോലീസ് മേധാവി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസിന് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്.

കഴിഞ്ഞദിവസമായിരുന്നു മദ്യപിച്ച് പോലീസ് വാഹനത്തില്‍ അമിതവേഗത്തില്‍പ്പോയ ഐ.ജി.യും ഡ്രൈവര്‍ സന്തോഷും അഞ്ചലില്‍വെച്ച് കൊല്ലം പോലീസിന്റെ പിടിയിലായത്. ഐ.ജി.യുടെ കാര്‍ അതിവേഗം എം.സി. റോഡിലൂടെ പോകുന്നതായുള്ള സ്പെഷ്യല്‍ ബ്രാഞ്ചിന്റെ വിവരത്തെത്തുടര്‍ന്ന് വാഹനം പിടികൂടാന്‍ അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ നിര്‍ദേശം നല്‍കുകയായിരുന്നു.


Dont Miss: പാര്‍ട്ടിയെ തള്ളിപ്പറഞ്ഞെങ്കിലും സിന്ധുവിനെ പാര്‍ട്ടി കൈവിട്ടില്ല; സിന്ധു ജോയിക്ക് പാസ്‌പോര്‍ട്ട് ശരിയാക്കികൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസ്


പോലീസ് സ്റ്റേഷനുസമീപത്ത് നിന്നു വാഹനം തടഞ്ഞപ്പോള്‍ ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു ഇരുവരും. പോലീസ് ആസ്ഥാനത്തുനിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. മദ്യപിച്ചിരുന്നതായി വ്യക്തമായെങ്കിലും ഡ്രൈവര്‍ക്കെതിരേ മാത്രമാണ് കേസെടുത്തിരുന്നത്.

മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരിലായിരുന്നു ഡ്രൈവര്‍ക്കെതിരെയുള്ള കേസ്. മദ്യപിച്ച് വാഹനത്തില്‍ യാത്രചെയ്യുന്നത് നിയമലംഘനമല്ലെന്നതിനാലായിരുന്നു നടപടി. തുടര്‍ന്ന് ഡ്രൈവറെ ജാമ്യത്തില്‍ വിടുകായിരുന്നു.

പുനലൂര്‍ ഡിവൈ.എസ്.പി ഓഫീസില്‍ സൂക്ഷിച്ചിരുന്ന വാഹനവും വിട്ടയച്ചു. നേരത്തെയും ജയരാജിനെതിരെ സമാനമായ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. 2011 -ല്‍ ലീഗല്‍ മെട്രോളജി വകുപ്പ് ഡയറക്ടറായി ജോലിചെയ്യവേ ജനശതാബ്ദി തീവണ്ടിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഇദ്ദേഹത്തെ എറണാകുളത്ത് പോലീസ് അറസ്റ്റുചെയ്ത് വിട്ടയച്ചിരുന്നു. സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാരോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നുആരോപണം