എഡിറ്റര്‍
എഡിറ്റര്‍
പുതുമുഖങ്ങള്‍ക്കൊപ്പം അഭിനയിക്കാനില്ലെന്ന് കാജല്‍
എഡിറ്റര്‍
Friday 21st June 2013 4:15pm

kajal-agarwal

മുന്‍ നിര താരങ്ങള്‍ക്കൊപ്പം മാത്രമേ ഇനി അഭിനയിക്കുകയുള്ളൂവെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ നടി കാജല്‍ അഗര്‍വാള്‍.  പുതുമുഖങ്ങളുടെ കൂടെ അഭിനയിച്ചാല്‍ താരമൂല്യം ഇടിയുമെന്നാണ് കാജല്‍ പറയുന്നത്.
Ads By Google

2004 ലാണ് കാജല്‍ അഭിനയ രംഗതെത്തുന്നത്. 2009ല്‍ തെലുങ്കില്‍ രാം ചരണ്‍ തേജയ്‌ക്കൊപ്പം അഭിനയിച്ച ‘മഗധീര’ കാജലിനെ തിരക്കുള്ള താരമാക്കി. പിന്നീട് തമിഴിലും ഹിന്ദിയിലുമായി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കാജലിനായി.

ആദ്യം മോഡലിങിലായിരുന്നു കാജല്‍ തിളങ്ങിയിരുന്നത്. പിന്നീടാണ് അഭിനയ രംഗതെത്തുന്നത്.

തുടക്കത്തില്‍ പുതിയ നായകന്മാര്‍ക്കൊപ്പമാണ് താന്‍ അഭിനയിച്ചിരുന്നത്. പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല. നല്ല അഭിനേത്രി എന്ന പേര് ഞാന്‍ നേടിയിരിക്കുന്നു. മുന്‍നിര താരങ്ങള്‍ക്കൊപ്പം മാത്രമേ ഇന് അഭിനയിക്കൂ. അല്ലെങ്കില്‍ അത് തന്റെ താരമൂല്യത്തെ താഴ്ത്തി കെട്ടുന്ന പോലെയാകും. കാജല്‍ പറഞ്ഞു.

തമിഴ് സംവിധായകന്‍ മുരുഗദോസ് സംവിധാനം ചെയ്ത തുപ്പാക്കി എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. ഇളയദളപതിയുടെ നായികയായി തിളങ്ങാന്‍ ചിത്രത്തില്‍ കാജലിന് സാധിച്ചിരുന്നു.

ഇപ്പോള്‍ മോഹന്‍ലാലും, വിജയിയും ഒരുമിച്ചഭിനയിക്കുന്ന ‘വീണ്ടും ജില്ല’ എന്ന ചിത്രത്തിലും കാജല്‍ വേഷമിടുന്നുണ്ട്.  ചിത്രത്തില്‍ വിജയിയുടെ നായികയായിട്ടാണ് കാജല്‍ അഭിനയിക്കുന്നത്.

ഒരുപാട് കാര്യങ്ങള്‍ വിജയിയുടെ കൂടെ അഭിനയിക്കുമ്പോള്‍ പഠിക്കാന്‍ കഴിഞ്ഞെന്ന് കാജല്‍ പറഞ്ഞു.  ഇളയദളപതിക്കൊപ്പം രണ്ടാമത്തെ സിനിമ ചെയ്യാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും, അഭിനയത്തെ കുറിച്ച് മോഹന്‍ലാല്‍ കൂടുതല്‍ കാര്യങ്ങള്‍  പറഞ്ഞുതന്നെന്നും കാജല്‍ കൂട്ടിച്ചേര്‍ത്തു.

Advertisement