ആലുവ: നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ജയിലിലേക്ക് സന്ദര്‍ശക പ്രവാഹം. ഉത്രാടദിനമായ ഇന്നലെ സിനിമാ മേഖലയിലെ നിരവധി താരങ്ങളാണ് താരത്തെ കാണാനായി എത്തിയത്. കഴിഞ്ഞ ദിവസം ദിലീപിന്റെ ഭാര്യ കാവ്യാമാധവനും മകള്‍ മീനാക്ഷിയും ജയിലിലെത്തിയിരുന്നു ഇതിനു പിന്നാലെയാണ് സുഹൃത്തുക്കളും ജയിലിലെത്തിയത്.


Also Read: ദേരാ സച്ചാ സൗദാ പ്രവര്‍ത്തകന്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍


സംവിധായകന്‍ രഞ്ജിത്ത്, നടന്‍മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരാണ് ദിലീപിനെ കാണാനെത്തിയത്. രാവിലെ പത്ത് മണിയോടെ കലാഭവന്‍ ഷാജോണ്‍ ആണ് ആദ്യമെത്തിയത്. 11 മണിയോടെ ഹരിശ്രീ അശോകനും കലാഭവന്‍ ജോര്‍ജുമെത്തി. വൈകീട്ട് നാലിനാണ് രഞ്ജിത്തും സുരേഷ് കൃഷ്ണയുമെത്തിയത്.

എല്ലാവരും പത്ത് മിനിറ്റ് വീതം ദിലീപുമായി സംസാരിച്ചു. എന്നാല്‍ സന്ദര്‍ശനത്തിനുശേഷം ഇവരാരും മാധ്യമങ്ങളോട് സംസാരിക്കാന്‍ തയാറായില്ല. നേരത്തെ ദിലീപ് ജയിലില്‍ ആയതിനുശേഷം നാദിര്‍ഷ ഒഴികെ ആരും ചലച്ചിത്ര മേഖലയില്‍ നിന്ന് താരത്തെ കാണാന്‍ എത്തിയിരുന്നില്ല.

കാവ്യയുടെ പിതാവ് മാധവനൊപ്പമായിരുന്നു മീനാക്ഷിയും കാവ്യയും ജയിലിലെത്തിയത്. ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ആദ്യമായാണ് ഭാര്യയും മകളും താരത്തെ കാണാനെത്തുന്നത്.


Dont Miss: ‘എന്നിട്ടും സി.പി.ഐ.എം യു.എ.പി.എയെ തള്ളിപ്പറഞ്ഞില്ല..!’; സി.പി.ഐ.എം ഫാസിസ്റ്റ് ഭരണവ്യവസ്ഥയോടുള്ള കൂറ് ഉയര്‍ത്തിപ്പിടിക്കുകയാണെന്ന് സി.പി.ഐ.എം.എല്‍


കഴിഞ്ഞദിവസം അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയയിരുന്നു. സെപ്റ്റംബര്‍ ആറിനു രാവിലെ എഴു മുതല്‍ 11 വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് കോടതി അനുമതി നല്‍കിയത്.