എഡിറ്റര്‍
എഡിറ്റര്‍
പുനലൂരില്‍ സ്ത്രീധനം നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയുടെ മേല്‍ ആസിഡ് ഒഴിച്ചു
എഡിറ്റര്‍
Thursday 15th June 2017 10:30am

കൊല്ലം: പുനലൂരില്‍ ഭര്‍ത്താവ് ഭാര്യയുടെ മേല്‍ ആസിഡ് ഒഴിച്ചു. പിറവന്തൂര്‍ സ്വദേശി ധന്യ കൃഷ്ണനാണ് ആക്രമണത്തിന് ഇരയായത്. സ്ത്രീധനം നല്‍കാത്തതിനാണ് യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്.

യുവതിയെ മരക്കഷണം കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചവശയാക്കിയതിനു ശേഷമായിരുന്നു ഭര്‍ത്താവ് ബിനുകുമാര്‍ യുവതിയുടെ മേല്‍ ആസിഡ് ഒഴിച്ചത്. സംഭവത്തിനു പിന്നാലെ ഭര്‍ത്താവ് ഒളിവില്‍ പോവുകയായിരുന്നു.


Also Read: ഗോവിന്ദാപുരത്തെ കോളനിയില്‍ അയിത്തവും തൊട്ടുകൂടായ്മയുമില്ല; പ്രശ്‌നം പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് വലുതാക്കിയതെന്നും എം.ബി രാജേഷ്


സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവ് ബിനു കുമാറിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവ് നിരന്തരം ആക്രമിക്കാറുണ്ടായിരുന്നു എന്നാണ് സൂചന.

Advertisement