ചിത്രം കടപ്പാട്: മാധ്യമം

പട്ടാമ്പി: നട തുറക്കാന്‍ ക്ഷേത്രത്തിലേക്ക്‌പോകവെ ദളിത് വിഭാഗക്കാരനായ പൂജാരിക്ക് നേരെ ആസിഡ് ആക്രമണം. ഏലംകുളം പടുവന്‍ മഠം സ്വദേശി കണ്ണന്റെ മകന്‍ ബിജു എന്ന ബിജുനാരായണ ശര്‍മ്മയ്ക്ക് നേരെയാണ് അക്രമണം ഉണ്ടായത്.


Also read ‘ആശയമില്ലാത്തവര്‍ എന്നും അക്രമിച്ചു കീഴ്‌പെടുത്താന്‍ ശ്രമിക്കും’; സീതാറം യെച്ചൂരിയ്‌ക്കെതിരായ അക്രമത്തില്‍ സമൂഹമാധ്യമങ്ങളിലും ശക്തമായ പ്രതിഷേധം


തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് ആദ്യമായി താന്ത്രികപഠനത്തില്‍ അംഗീകരാം ലഭിച്ച അബ്രാഹ്മണനാണ് ബിജു. ഫുള്‍കൈ ടീഷര്‍ട്ടും നീല ട്രാക്‌സ്യൂട്ടും ഷൂവും കൈയുറയും ധരിച്ചയാളാണ് ആസിഡ് ഒഴിച്ചതെന്നാണ് ബിജു പറയുന്നത്.


Dont miss പ്രധാനമന്ത്രിയുടെ പദ്ധതി നടപ്പാക്കാനെന്നു പറഞ്ഞ് തൃശൂരിലെ വ്യാപാരികളോട് ബി.ജെ.പി പണം ആവശ്യപ്പെടുന്നതായി പരാതി: ചോദിക്കുന്നത് അഞ്ചുലക്ഷം രൂപവരെ