എഡിറ്റര്‍
എഡിറ്റര്‍
ആയുധ ഇടപാട്: സംസ്ഥാനത്തെ ഉന്നത നേതാവിനും പങ്ക്
എഡിറ്റര്‍
Tuesday 29th January 2013 11:30am

V S Achuthanandan

തിരുവനന്തപുരം: ആയുധ സാമഗ്രി അഴിമതിക്കേസില്‍ സംസ്ഥാനത്തെ ഉന്നത നേതാവിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കേസില്‍ സി.ബി.ഐ സമഗ്ര അന്വേഷണം നടത്തണമെന്നും ഇടപാടില്‍ പങ്കെടുത്തവര്‍ക്കെതിരെ മാത്രമല്ല, സൗകര്യം ചെയ്തവര്‍ക്കെതിരെയും സി.ബി.ഐ അന്വേഷണം നടത്തണമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

Ads By Google

കേന്ദ്രത്തിന്റെ സി.ബി.ഐ അന്വേഷണത്തിന് പുറമേ സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള സ്ഥാപനമായതിനാല്‍ സംസ്ഥാന വിജിലന്‍സ് അന്വേഷണവും നടത്തണം. നിലവാരം കുറഞ്ഞ സ്റ്റീല്‍ കൊടുക്കുമ്പോള്‍ അതിന്റെ ലാഭം ആര്‍ക്കോ ലഭിക്കുന്നുണ്ട്.  ഇത് അന്വേഷിച്ച് കണ്ടെത്തണം.

സുബി മാലിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തത് ഷാനവാസാണ്. യു.ഡി.എഫ് അധികാരത്തിലെത്തുമ്പോഴാണ് ഷാനവാസ് വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ എം.ഡിയാകുന്നത്.

അപ്പോഴൊക്കെ അയാള്‍ അഴിമതിയും നടത്തുന്നുണ്ട്.  വ്യവസായ വകുപ്പാണ് ഷാനവാസിനെ നിയമിച്ചത്. അപ്പോള്‍ അതുമായി ബന്ധപ്പെട്ടവര്‍ക്കും പങ്കുണ്ടാകണം. അച്യുതാനന്ദന്‍ പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷയുടെ കാര്യമാണ്. അപ്പോള്‍ അന്വേഷണവും ഗൗരവത്തിലുള്ളതായിരിക്കണമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

ആയുധ സാമഗ്രി അഴിമതിക്കേസില്‍ കേന്ദ്ര പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സുബി മാലി ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് സി.ബി.ഐ കോടതിയില്‍ നേരത്തേ ആരോപിച്ചിരുന്നു.

അതേസമയം, ആയുധ ഇടപാട് കേസില്‍ രാഷ്ട്രീയ ബന്ധമില്ലെന്ന് കേസില്‍ പ്രതിയായ ഷാനവാസ് മാധ്യമങ്ങളോട് പറഞ്ഞു. കേസിന് പിന്നില്‍ സ്റ്റീല്‍ ഫോര്‍ജിങ്‌സിന്റെ ചെയര്‍മാന്‍ ഹംസയാണെന്നും ഷാനവാസ് ആരോപിച്ചു.

ആയുധ ഇടപാടില്‍ ക്രമക്കേട് നടന്നിട്ടില്ല. ഇതില്‍ തനിക്ക് കമ്മീഷനും ലഭിച്ചിട്ടില്ല. തന്റെ വീട്ടില്‍ നിന്നും സി.ബി.ഐ കണ്ടെത്തിയ നാലര ലക്ഷം രൂപ സഹോദരന്‍ തന്നതാണെന്നും ഷാനവാസ് പറഞ്ഞു.

ഒരു മന്ത്രിക്ക് നല്‍കാനള്ള പണമാണെന്നാണ് ഷാനവാസ് പറഞ്ഞതെന്നാണ് സി.ബി.ഐ ഇതിനെ കുറിച്ച് അറിയിച്ചിരുന്നത്. ഷാനവാസിന്റെ ആലുവയിലെ ലോക്കറും സി.ബി.ഐ പരിശോധിച്ചു.

Advertisement