കൊച്ചി: പ്രശസ്ത വേദപണ്ഡിതനും സാഹിത്യകാരനുമായ ആചാര്യ നരേന്ദ്രഭൂഷണ്‍ (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

സത്യാര്‍ത്ഥപ്രകാശം, ചതുര്‍വേദ സംഹിത, ഗീതാരഹസ്യം,യോഗമീമാംസ, വേദപര്യടനം തുടങ്ങിയ രചനകള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.മഹര്‍ഷി ദയാനന്ദ് പുരസ്‌കാരം,വേദോപദേശ് പുരസ്‌കാര്‍, അമൃതകീര്‍ത്തി പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.