എഡിറ്റര്‍
എഡിറ്റര്‍
എയ്‌സര്‍ സ്മാര്‍ട്‌ഫോണ്‍ 2013 ല്‍
എഡിറ്റര്‍
Wednesday 5th September 2012 11:58am

ന്യൂദല്‍ഹി: വിന്‍ഡോസ് 8 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകളുമായി പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ എയ്‌സര്‍ എത്തുന്നു. 2013 ലാവും എയ്‌സര്‍ സ്മാര്‍ട്‌ഫോണ്‍ രംഗത്തെത്തുക.

യൂറോപ്പ്, ചൈന, തെക്കുകിഴക്കന്‍ ഏഷ്യ, എന്നിവടങ്ങളിലാവും സ്മാര്‍ട്‌ഫോണുമായി എയ്‌സര്‍ എത്തുക. തായ്‌വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റായ ഡിജിറ്റിമൈസ് ആണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്.

Ads By Google

ആറ് സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കാനാണ് എയ്‌സര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ ഒരെണ്ണം വിന്‍ഡോസ് 8 ഉപയോഗിച്ചും ബാക്കിയുള്ളത് ആന്‍ഡ്രോയിഡ് ഒ.എസ് ഉപയോഗിച്ചുമാവും പ്രവര്‍ത്തിക്കുക.

യൂറോപ്പില്‍ കമ്പ്യൂട്ടര്‍ ഇനാബിള്‍ഡ് സ്മാര്‍ട്‌ഫോണായ ക്ലൗഡ്‌മൊബൈല്‍ എസ് 500 പുറത്തിറക്കിയതിന് പിന്നാലെയാണ് കൂടുതല്‍ സ്മാര്‍ട്‌ഫോണുകളുമായി എയ്‌സര്‍ എത്തുന്നത്.

Advertisement