എഡിറ്റര്‍
എഡിറ്റര്‍
ലോകത്തിലെ ആദ്യ 8 ഇഞ്ച് വിന്‍ഡോസ് 8 ടാബ്; വില 30,499
എഡിറ്റര്‍
Wednesday 26th June 2013 3:53pm

Iconia-W3

ന്യൂദല്‍ഹി: ലോകത്തിലെ ആദ്യത്തെ 8 ഇഞ്ച് വിന്‍ഡോസ് 8 ടാബുമായി എത്തിയിരിക്കുകയാണ് എയ്‌സര്‍. ഇതേ ശ്രേണിയിലുള്ള മൂന്ന് മോഡലുകളാണ് എയ്‌സര്‍ ഇന്ത്യയില്‍ എത്തിക്കുന്നത്.

ഇതില്‍ എയ്‌സര്‍ ഐകോണിയ w3യാണ് ഏറ്റവും ശ്രദ്ധേയം. ലോകത്തിലെ ആദ്യ വിന്‍ഡോസ് 8 8 ഇഞ്ച്് ടാബ്ലറ്റാണ് ഐകോണിയ w3. ഇന്റല്‍ ആറ്റം Z2760 ക്ലോവര്‍ ട്രയല്‍ ക്ലിപ് ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

Ads By Google

2 മെഗാപിക്‌സല്‍ ക്യാമറ, മൈക്രോ യു.എസ്.ബി പോര്‍ട്ട്, മൈക്രോ എച്ച്.ഡി.എം.ഐ എന്നിവയും ഐകോണിയ w3 യില്‍ ഉണ്ട്. വിര്‍ച്വല്‍ കീബോര്‍ഡാണ് ഐകോണിയയുടെ മറ്റൊരു പ്രത്യേകത. 30,499 രൂപയാണ് ഇതിന്റെ വില.

ആസ്പിര്‍ p3 ആള്‍ട്രാബുക്കാണ് എയ്‌സര്‍ കൊണ്ടുവരുന്ന മറ്റൊരു ഡിവൈസ്. ഇന്റല്‍ കോര്‍ i3,  i5 പ്രോസസ്സറാണ് ഇതില്‍ ഉള്ളത്. 4 ജിബി റാം, 120 ജിബി ഹാര്‍ഡ് ഡ്രൈവ്, ഡോള്‍ബി ഓഡിയോ, ഫ്രണ്ട്, റിയര്‍ ക്യാമറ, വൈഫൈ, ബ്ലൂട്ടൂത്ത്, യു.എസ്.ബി 3.0 എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍.

ആസ്പിര്‍ ആര്‍7 ആണ് കമ്പനി പുറത്തിറക്കിയിരിക്കുന്ന മറ്റൊരു ഡിവൈസ്.

Advertisement