എഡിറ്റര്‍
എഡിറ്റര്‍
ഏസര്‍ ഐക്കോണിയ W3 ടാബ്ലറ്റ് വിപണിയിലേക്ക്
എഡിറ്റര്‍
Saturday 29th June 2013 3:36pm

acer

  ഏസര്‍ ഐക്കോണിയ W3 ടാബ്ലറ്റ് വിപണിയിലേക്കെത്തുന്നു. 8.1 ഇഞ്ചാണ് സ്‌ക്രീന്‍.

1.8 GHz ഡ്യുവല്‍ കോര്‍ ഇന്റല്‍ ആറ്റം Z2760 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. സിംഗിള്‍ ചാര്‍ജ് ഉപയോഗിച്ച് 720 p വീഡിയോ വരെ പ്ലേ ബാക്ക് ചെയ്യാം.

Ads By Google

1280×800 പിക്‌സല്‍ LED ബാക്ക് ലിറ്റ് ഡിസ്ലേയും ടെന്‍ പോയിന്റ് മള്‍ട്ടി ടച്ചുമാണ് ഉപയോഗിച്ചിരിക്കുന്നത്.

മുന്‍വശത്തെ ക്യാമറയും പിന്‍വശ ക്യാമറയും 2 മെഗാപിക്‌സലാണ്. വൈഫെ, ബ്ലൂടൂത്ത് 4.0, മൈക്രോ യു എസ് ബി മൈക്രോ എച്ച് ഡി എം ഐ എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

540 ഗ്രാം തൂക്കവും 11.35 mm വണ്ണവുമുണ്ട്. 32 ജിബിയാണ് സ്റ്റോറേഡ്. മൈക്രോ എസ് ഡി കാര്‍ഡ് വഴി ഇത് 64 ജിബി വരെയായി ഉയര്‍ത്താം.

30,499 രൂപയാണ് ഏസര്‍ ഐക്കോണിയ W3 യുടെ വില. എന്നാല്‍ 27,999 രൂപയ്ക്കും പരിമിതമായ ഓഫറില്‍ ടാബ്ലറ്റ് ലഭ്യമാകും

Advertisement