മൈക്രോസോഫ്റ്റിന്റെ ആദ്യ ടാബ്ലറ്റ് ഒക്ടോബറില്‍ പുറത്തിറങ്ങാനിരിക്കെ മുന്നറിയിപ്പുമായി തായ്‌വാന്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ എയ്‌സര്‍.

Ads By Google

മൈക്രോസോഫ്റ്റ് സര്‍ഫെയ്‌സ് ലോക ഇക്കോ സിസ്റ്റത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് എയ്‌സര്‍ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ജെ.ടി വാങ് പറയുന്നത്.

സര്‍ഫെയ്‌സ് വലിയ നെഗറ്റീവ് ഇംപാക്ടാവും ഉണ്ടാക്കുക, ഇത് വിപണിയിലെ മറ്റ് ഉത്പന്നങ്ങളേയും സാരമായി ബാധിക്കും. ടാബ്ലറ്റ് പുറത്തിറക്കുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കണമെന്നും വാങ് പറഞ്ഞു.

എയ്‌സറിന്റെ ‘ഐക്കോണിയ’ ക്കാവും വിപണിയില്‍ മൈക്രോസോഫ്റ്റ് പ്രധാന വെല്ലുവിളി ഉയര്‍ത്തുക.

ഇത് മുന്‍കൂട്ടി കണ്ടാണ് പുതിയ മുന്നറിയിപ്പുമായി എയ്‌സര്‍ രംഗത്തെത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്.