മുംബൈ: ബോളിവുഡിലെ പ്രശസ്ത സ്റ്റാര്‍ ഫോട്ടോഗ്രാഫര്‍ ഗൗതം രാജാധ്യക്ഷ (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.

സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ പേരെടുത്ത രാജാധ്യക്ഷ ഇന്ത്യന്‍ സിനിമാ വ്യവസായത്തിലെ മുന്‍നിര താരങ്ങളുടേയെല്ലാം ചിത്രങ്ങള്‍ ക്യാമറയിലൊപ്പിയെടുത്തിട്ടുണ്ട്.

ഫോട്ടോഗ്രാഫിയോട് ഏറെ താല്‍പര്യമുണ്ടായിരുന്ന അദ്ദേഹം ഹോബിതന്നെ പ്രഫഷനായി തിരഞ്ഞെടുക്കുകയായിരുന്നു. 20വര്‍ഷത്തെ പ്രഫഷണല്‍ ജീവിതത്തില്‍ 200ലധികം സെലിബ്രിറ്റികളുടെ ഫോട്ടോ അദ്ദേഹം എടുത്തിട്ടുണ്ട്.