എഡിറ്റര്‍
എഡിറ്റര്‍
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്‌കേസ്: പ്രതികള്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധം
എഡിറ്റര്‍
Wednesday 13th November 2013 2:58pm

gold

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് സൂചന. കൊച്ചിയിലെ ഫ്ളാറ്റില്‍ രാത്രികാലങ്ങളില്‍ പതിവായി സ്ത്രീകള്‍ ആഡംബരക്കാറില്‍ എത്തിയിരുന്നു.

ഇതിനെതിരെ റെസിഡന്‍സ് അസോസിയേഷന്‍ പരാതി നല്‍കിയിരുന്നുവെന്നും അമ്മ ഭാരവാഹിയും നിരവധി തവണ ഫ്‌ളാറ്റ് സന്ദര്‍ശിച്ചിരുന്നുവെന്നും വെളിപ്പെടുത്തല്‍.

ഫ്ളാറ്റ് ജീവനക്കാരനാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഇതിനിടെ സ്വര്‍ണ്ണക്കടത്ത് കേസിലെ  മുഖ്യപ്രതി നബീലിന്റെ കൊച്ചിയിലെ ഫ്‌ളാറ്റ് ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) അധികൃതര്‍ ഇന്നലെ സീല്‍ ചെയ്തിരുന്നു.

ഇവിടെ നിന്നും ആഡംബര ഇരുചക്രവാഹനമായ ഹാര്‍ലി ഡേവിസണ്‍ ബൈക്കും അധികൃതര്‍ കണ്ടെടുത്തിട്ടുണ്ട്.

സ്വര്‍ണത്തിന്റെ കാരിയര്‍മാരായ സ്ത്രീകള്‍ തങ്ങിയിരുന്നത് ഇവിടെയാണ്.

ഇതിനിടെ ഒരു സിനിമാ സഹസംവിധായകനും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചനകളുണ്ട്. ഇയാള്‍ ഫ്ളാറ്റിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു എന്നാണ് വിവരം. ഇയാളെ ഡി.ആര്‍.ഐ ചോദ്യം ചെയ്യും.

കൂടാതെ മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയുടെ ഒരു ഭാരവാഹിയിലേയ്ക്കും അന്വേഷണം നീളുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സിനിമാ നിര്‍മാണത്തിന്റെ പേരിലായിരുന്നു സ്വര്‍ണക്കടത്ത് നടത്തിയിരുന്നതെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

കഴിഞ്ഞദിവസം പിടിയിലായ റാഹിലയ്ക്ക് സിനിമക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതികളാണ് റാഹിലയ്ക്ക് സിനിമക്കാരെ പരിചയപ്പെടുത്തിയത്.

കേസിലെ മറ്റൊരു പ്രതിയും ജൂവലറി ഉടമയുമായ ഷഹബാസിന്റെ മാനേജറായിരുന്നു റാഹില. എയര്‍ഹോസ്റ്റസായ ഹിറോമാസയും നേരത്തെ അറസ്റ്റിലായിരുന്നു.

സ്വര്‍ണം കടത്തുന്നതിന് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിരുന്ന ഫര്‍സീനയും ഇവരുടെ അമ്മയായ ജസീലയും ഉള്‍പ്പെടെ നാല് സ്ത്രീകളാണ് സംഘത്തിലുണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍.

Advertisement