Administrator
Administrator
തേക്കടി ബോട്ട് ദുരന്തം: അഞ്ച് പേര്‍ക്ക് ജാമ്യം
Administrator
Tuesday 20th October 2009 11:37am

tekkadi

കൊച്ചി: തേക്കടി ബോട്ട് ദുരന്തക്കേസില്‍ ബോട്ട് ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരാളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിക്കുന്നത്‌കൊണ്ട് ഇതില്‍ കോടതി വിധി പറഞ്ഞില്ല.

അപകടത്തില്‍ സംസ്ഥാന സര്‍ക്കാറിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ലോക ടൂറിസം ഭൂപടത്തില്‍ സുപ്രധാന സ്ഥാനത്തുള്ള കേരളത്തില്‍ വിനോദ യാത്രക്കെത്തുന്നവരുടെ സുരക്ഷക്കായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. അന്വേഷണങ്ങള്‍ മുതലക്കണ്ണീരാണെന്നും കോടതി കുറ്റപ്പെടുത്തി.

Advertisement