എഡിറ്റര്‍
എഡിറ്റര്‍
തിരൂരില്‍ നാടോടി ബാലികയെ പീഡിപ്പിച്ച സംഭവം: പ്രതി കുറ്റക്കാരനെന്ന് കോടതി
എഡിറ്റര്‍
Saturday 18th January 2014 11:49am

child-abuse

തിരുര്‍: തിരൂരില്‍ നാടോടി ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മലപ്പുറം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ഈ മാസം 23 ന് പ്രതിയുടെ ശിക്ഷ പ്രഖ്യാപിക്കും.

തിരൂരിലെ കടവരാന്തയില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന മൂന്നുവയസ്സുള്ള തമിഴ് ബാലികയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പരപ്പനങ്ങാടി ചെറമംഗലത്തെ കാഞ്ഞിരക്കണ്ടി വീട്ടില്‍ മുഹമ്മദ് ജാസിമാണ് കേസിലെ പ്രതി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുക, ക്രൂരമായ ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

സംഭവദിവസം തെരുവിലെ സ്ത്രീകളെ ഇയാള്‍ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചിരുന്നു. അതിനു വഴങ്ങാതിരുന്നപ്പോള്‍ സ്ത്രീകള്‍ ഉറങ്ങുന്നതുവരെ കാത്തിരിക്കുകയും പിന്നീട് കുട്ടിയെ വായപൊത്തി എടുത്തുകൊണ്ടുപോകുകയുമായിരുന്നു.

കുട്ടി കരയാതിരിക്കാന്‍  വായ തുണികൊണ്ട് കെട്ടിയാണ് പീഡിപ്പിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു.

തിരൂരിലെ ജില്ലാ ആശുപത്രി റോഡിലെ ഒരു കടവരാന്തയില്‍ അമ്മയോടൊപ്പം കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. മഹിളാസമാജം കെട്ടിടത്തിന്റെ മൂത്രപ്പൂരയുടെ പിന്നില്‍ അവശനിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

Advertisement