തിരുവനന്തപ്പുരം: വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെ ഐ.എച്ച്.ആര്‍.ഡിയില്‍ സ്ഥാനക്കയറ്റം നല്‍കിയത് നിയമവിരുദ്ധമാണെന്ന് അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട്. വി.എ.അരുണ്‍കുമാറിനെ ഐ.എച്ച്.ആര്‍.ഡിയില്‍ പ്രിന്‍സിപ്പല്‍, ജോയിന്റ് ഡയറക്ടര്‍, അഡീഷനല്‍ ഡയറക്ടര്‍ എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നല്‍കിയതാണ് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

അരുണ്‍കുമാറിന്റെ പ്രിന്‍സിപ്പല്‍ മുതലുള്ള എല്ലാ സ്ഥാനക്കയറ്റങ്ങളും നിയമവിരുദ്ധമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അരുണ്‍കുമാറിനെ അഡീഷനല്‍ ഡയറക്ടറാക്കാന്‍ ഐ.എച്ച്.ആര്‍.ഡിയുടെ സ്‌പെഷല്‍ റൂള്‍സില്‍ നിന്ന് യോഗ്യതാ മാനദണ്ഡം നീക്കം ചെയ്തതായി റിപ്പോര്‍ട്ട് കാണിക്കുന്നു. കഴിഞ്ഞ നാലു വര്‍ഷം ഐ.എച്ച്.ആര്‍.ഡിയില്‍ നടന്ന ക്രമവിരുദ്ധമായ നടപടികള്‍ക്ക് അംഗീകാരം നല്‍കിയ മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ ബേബിയും ഐ.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ സുബ്രഹ്മണിയും കുറ്റക്കാരാനാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

Subscribe Us:

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കീഴിലായിരുന്ന ഐ.ടി.മിഷനും ഐ.എച്ച്.ആര്‍.ഡിയും സംയുക്തമായി ആരംഭിച്ച സ്‌കൂളില്‍ അരുണ്‍കുമാറിനെ ഡയറക്ടറാക്കിയതും ക്രമവിരുദ്ധമായാണെന്ന് പരിശോധയില്‍ കണ്ടെത്തിയിട്ടുണ്ട്.