എഡിറ്റര്‍
എഡിറ്റര്‍
വാഹനപരിശോധന കര്‍ശനമാക്കിയതിലൂടെ അപകടങ്ങള്‍ കുറഞ്ഞു: ഋഷിരാജ് സിങ്
എഡിറ്റര്‍
Friday 8th November 2013 1:32am

RISHI1

മാനന്തവാടി:വാഹനപരിശോധന കര്‍ശനമാക്കിയത് സംസ്ഥാനത്തെ അപകടങ്ങള്‍ കുറച്ചുവെന്ന് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ ഋഷിരാജ് സിങ്.

2012 സെപ്തംബര്‍ മുതലായിരുന്നു വാഹനപരിശോധന കര്‍ശനമാക്കിയത്.  കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച ഈ വര്‍ഷം എണ്ണൂറോളം അപകടങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ മോട്ടോര്‍വാഹന വകുപ്പ് ഓഫീസുകള്‍ സന്ദര്‍ശിക്കവേ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന പരിശോധന നടത്തുന്നതെന്നും അതിനോട് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തുണ്ടാകുന്ന 15 ശതമാനം അപകടങ്ങള്‍ മാത്രമേ റോഡുകളുടെ ശോച്യാവസ്ഥ മൂലമുണ്ടാകുന്നുള്ളുവെന്നും ബാക്കി 85 ശതമാനം അപകടങ്ങള്‍ക്കും കാരണം അശ്രദ്ധയാണെന്നും ഋഷിരാജ് സിങ് പറഞ്ഞു.

സ്വകാര്യ ബസുകളിലേതെന്നത് പോടെ ട്രാന്‍സ്‌പോര്‍ട്ട് ബസുകളിലും വേഗപ്പൂട്ട് പരിശോധന നടത്തുന്നുണ്ട്.

വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായി അപകടത്തില്‍ പെടുന്നവരുടെ ബന്ധുക്കളുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്ന സംവിധാനം കേരളത്തിലും കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement