എഡിറ്റര്‍
എഡിറ്റര്‍
കണ്ടുനിന്നവര്‍ ഫോട്ടോയും വീഡിയോയുമെടുത്തു: അപകടത്തില്‍പ്പെട്ട യുവാവ് രക്തംവാര്‍ന്നു മരിച്ചു
എഡിറ്റര്‍
Thursday 2nd February 2017 1:54pm

ccident

കോപ്പാല്‍: റോഡപകടത്തില്‍പ്പെട്ട 18കാരനായ യുവാവ് ചികിത്സകിട്ടാതെ രക്തംവാര്‍ന്നു മരിച്ചു. അപകടത്തില്‍പ്പെട്ട് രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവാവിനു ചുറ്റുംകൂടിയവര്‍ ഫോട്ടോയും വീഡിയോയും എടുക്കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്.

ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. അന്‍വര്‍ അലി എന്ന യുവാവ് മാര്‍ക്കറ്റിലേക്കു സൈക്കിളില്‍ പോകുകയായിരുന്നു. ഹുബ്ലിയിലേക്കു പോകുകയായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിച്ച് തെറിച്ചുവീഴുകയായിരുന്നു അന്‍വര്‍ അലി.

തുടര്‍ന്ന് രക്തത്തില്‍ കുളിച്ച അന്‍വര്‍ സഹായം തേടി നിലവിളിച്ചെങ്കിലും ആരും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. ആരോ ഒരാള്‍ വെള്ളം കൊടുക്കുന്നത് വീഡിയോയില്‍ കാണാം.

ഉച്ചയ്ക്ക് 1.30നാണ് അലിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയത്. തങ്ങളെ ആരും സഹായിച്ചില്ലെന്ന് അലിയുടെ സഹോദരന്‍ റിയാസ് പറയുന്നു.

‘ആരും സഹായത്തിനു വന്നില്ല. അവര്‍ വീഡിയോകളും ചിത്രങ്ങളുമെടുക്കുകയായിരുന്നു. ആരെങ്കിലും ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ എന്റെ സഹോദരനെ രക്ഷിക്കാമായിരുന്നു. അരമണിക്കൂറോളമാണ് പലരും നോക്കി നിന്നത്.’ റിയാസ് പറയുന്നു.

ആളുകളെല്ലാം അപകടം കണ്ടതിന്റെ ഞെട്ടലിലായിരുന്നെന്നും എന്താണ് ചെയ്യേണ്ടതെന്ന് മനസിലായില്ലെന്നുമാണ് ദൃക്‌സാക്ഷിയെന്നവകാശപ്പെട്ട ഒരാള്‍ പറഞ്ഞത്.

ഇവിടെ സ്ഥിരമായി അപകടങ്ങള്‍ ഉണ്ടാവാറുണ്ടെന്നും എന്നാല്‍ അധികൃതര്‍ യാതൊരു നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ച് പ്രദേശവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്.

Advertisement