അടൂര്‍: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച മിനിബസ് മറിഞ്ഞ് അച്ചനും മകനും മരിച്ചു. കോട്ടയം രാമപുരം കരിയാത്തുംപാറ സുനില്‍, മകന്‍ സൂരജ് എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച്ച പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. അരൂരില്‍ എം സി റോഡിനുസമീപം വെച്ചായിരുന്നു സംഘം സഞ്ചരിച്ച വാഹനം എതിരേവന്ന കാറില്‍ ഇടിച്ചത്. കാറിലുണ്ടായിരുന്ന ആറുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.