കല്‍പറ്റ: വയനാട് ചുരത്തിലെ എട്ടാം വളവിന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു. ആന്ധ്ര സ്വദേശി സര്‍വ്വേശ് (36) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചക്ക് 2.30 ഓടെയായിരുന്നു അപകടം. ദല്‍ഹിയില്‍ നിന്ന് തൃശൂരിലേക്ക് ഇലക്ട്രിക് സാധനങ്ങളുമായി വന്ന ചരക്കു ലോറിയാണ് അപകടത്തില്‍ പെട്ടത്.

Subscribe Us:

ഡ്രൈവര്‍ ചായ കുടിക്കാനിറങ്ങിയപ്പോള്‍ സര്‍വ്വേശ് ലോറി പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലാണുള്ളത്.

Malayalam News
Kerala News in English