ഉഡുപ്പി:  കര്‍ണാടകയിലെ ഉഡുപ്പിയിലെ പടുബദ്രിയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു.

Ads By Google

കോട്ടയം പാല ഏഴാച്ചേരി കവളക്കാട്ട് ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി, മകന്‍ ജോയി സെബാസ്റ്റിയന്‍(50) എന്നിവരാണു മരിച്ചത്. ദേവസ്യ സെബാസ്റ്റിയനെ ഗുരുതരമായ പരുക്കുകളോടെ ഉഡുപ്പിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ദേശീയ പാത 66 ല്‍ എറണാലില്‍ രാവിലെ 7.30 നാണ് അപകടമുണ്ടായത്.

തൊടുപുഴ പുറപ്പുഴയില്‍ കഴിഞ്ഞ ദിവസം നടന്ന കുടുംബയോഗത്തില്‍ മൂവരും പങ്കെടുത്തിരുന്നു. തുടര്‍ന്ന് ദേവസ്യാച്ചന്റെ സഹോദര പുത്രന്‍ ഏഴാച്ചേരിയിലുള്ള സണ്ണിച്ചന്റെ വീട്ടിലെത്തിയ ശേഷം 30 ന് വൈകിട്ടാണ് മടങ്ങിയത്.

എറണാകുളത്തുള്ള മക്കളുടെ അടുത്തു പോയശേഷമാണ് മൂവരും മംഗലാപ്പുരത്തേയ്ക്ക് പോയതെന്ന് കരുതുന്നു. മൂന്നു വര്‍ഷം മുന്‍പാണ് ആറു ബസുകളുടെ ഉടമയായിരുന്ന ജോയിച്ചന്‍ വീടും സ്ഥലവും വിറ്റ് മംഗലാപുരത്തേക്ക് പോയത്.