എഡിറ്റര്‍
എഡിറ്റര്‍
തൃശ്ശൂരില്‍ കാറുകള്‍ കൂട്ടിമുട്ടി നാല് മരണം
എഡിറ്റര്‍
Thursday 7th November 2013 10:57pm

accident1

തൃശ്ശൂര്‍: തൃശ്ശൂരില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് പേര്‍ മലപ്പുറം തിരൂര്‍ ബി.പി അങ്ങാടി സ്വദേശികളും ഒരാള്‍ തൃശ്ശീര്‍ ചിറ്റില പ്പിളളി സ്വദേശിയുമാണ്.

മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ വിദ്ഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  തൃശ്ശൂര്‍ ബി.പി അങ്ങാടി സ്വദേശികളാണ് മരിച്ചവരില്‍ മുന്ന് പേര്‍.

ബി.പി. അങ്ങാടി സ്വദേശികളായ കെ.പി ഹുസൈന്‍(60), പേരക്കുട്ടി മൂന്ന് വയസ്സുള്ള സെയിന്‍, ഡ്രൈവര്‍ സുനീര്‍(27) എന്നിവരാണ് മരിച്ചത്. തൃശ്ശൂര്‍ ചിറ്റിലപ്പിള്ളി സ്വദേശി പ്രസീദാണ് മരിച്ച നാലാമത്തെയാള്‍.

തൃശ്ശൂര്‍ പേരാമംഗലം മനപ്പടിയില്‍ വച്ച് രാത്രി ഒന്‍പത് മണിയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ വന്ന ഇരു കാറുകളും പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.

Advertisement