കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ സ്വകാര്യബസ് മറിഞ്ഞ് 44 പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴയില്‍ നിന്നു വയനാട്ടിലേക്ക് വിനോദയാത്രയ്ക്കു പോവുകയായിരുന്ന  വിദ്യാര്‍ഥികളുടെ സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്.

പുന്നപ്ര എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ 4.30നായിരുന്നു അപകടം. വാഹനത്തില്‍ 39 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും രണ്ട് ക്ലീനര്‍മാരും ഡ്രൈവറുമാണുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന.

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയി. ആരുടേയും പരുക്ക് ഗുരുതരമല്ല.