ചെന്നൈ: തമിഴ്‌നാട്ടിലെ ഈറോഡില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് പള്ളത്തേരി മന്നത്തുവീട്ടില്‍ ശിവരാമനാണ് മരിച്ചത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പതി ദര്‍ശനം കഴിഞ്ഞ് മടങ്ങിയ പാലക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.