തളിപ്പറമ്പ്: തളിപ്പറമ്പിടത്ത് സ്വകാര്യബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കുഞ്ഞിമംഗലം സ്വദേശി ചോമാളന്‍ ഹുസൈന്‍ (20) ആണ് മരിച്ചത്. രാവിലെ എട്ടിനു തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ മദ്രസ സ്റ്റോപ്പിലെ പെട്രോള്‍ പമ്പിനടുത്തായിരുന്നു അപകടം.

പെട്രോളടിച്ചശേഷം പമ്പില്‍നിന്നും റോഡിലേക്കിറങ്ങിയ ഹുസൈന്റെ പള്‍സര്‍ ബൈക്കില്‍ ആലക്കോട് നിന്നും തളിപ്പറമ്പിലേക്കു വരികയായിരുന്ന സിറ്റിലൈന്‍ ബസ് ഇടിക്കുകയായിരുന്നു. ഹുസൈന്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ പലചരക്കുവ്യാപാരി അബ്ദുള്‍റഹ്്മാന്‍-ഖദീജ ദമ്പതികളുടെ മകനാണ്.

തളിപ്പറമ്പ് ഭാരത് ബേക്കറി ജീവനക്കാരനായ ഹുസൈന്‍ ഏഴാംമൈലിലെ ബന്ധുവീട്ടില്‍ താമസിച്ചാണ് ജോലിക്കുപോയിരുന്നത്.