തളിപ്പറമ്പ്: തളിപ്പറമ്പ് ദേശീയപാതയില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്. തളിപ്പറമ്പ് തൃച്ചംബരം സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ വിദ്യാര്‍ഥികളായ കുപ്പത്തെ ഹിബ ബഷീര്‍ (10), ഹിമാദ് ബഷീര്‍ (9), ഓട്ടോറിക്ഷ ഡ്രൈവര്‍ തലോറയിലെ തെക്കേടത്ത് വളപ്പില്‍ സുമേഷ് (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. കുപ്പം പ്രദേശത്തെ ആറ് വിദ്യാര്‍ത്ഥികളുമായി സ്‌ക്കൂളിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും ബ്ലൂമണ്‍ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.