എഡിറ്റര്‍
എഡിറ്റര്‍
സൗദിയിലെ വാഹനാപകടത്തില്‍ മരിച്ചവരില്‍ 4 മലയാളികള്‍
എഡിറ്റര്‍
Monday 17th September 2012 11:06am

ജുബൈല്‍ (സൗദി): സൗദി അറേബ്യയിലെ ജുബൈലില്‍ മലയാളി മാനേജ്‌മെന്റിലുള്ള കമ്പനിയുടെ തൊഴിലാളികള്‍ സഞ്ചരിച്ച ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കത്തി 13 പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് പേര്‍ മലയാളികളാണ്‌.

മലപ്പുറം മേലാറ്റൂര്‍ എടപ്പറ യാഖൂബ്, കോഴിക്കോട് അടിവാരം കോട്ടവാലയ്ക്കല്‍ അബ്ദുള്‍ അസീസ്, കോഴിക്കോട് കുന്ദമംഗലം മേലെ ചെറുവിലത്ത് സലീം, കൊട്ടിയം മയ്യനാട് മേലേചെറുവീട്ടില്‍ ജയദേവന്‍ എന്നിവരാണ് മരിച്ചത്.

Ads By Google

സംഭവത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മലയാളികളുമുണ്ട്. ഇവരുടെ ആരുടെയും നില ഗുരുതരമല്ല.

നാസര്‍ അല്‍ ഹജ്രി കമ്പനിയുടെ ബസാണ് അപകടത്തില്‍ പെട്ടത്. ഒട്ടേറെ മലയാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇന്നലെ രാത്രി 7.10ന് ജുബൈല്‍ഖഫ്ജി റോഡില്‍ അബു ഹദ്രിയക്ക് സമീപം ഹുനൈനി പെട്രോള്‍ പമ്പിനടുത്തായിരുന്നു അപകടം.

സൗദി അരാംകോ ടോട്ടല്‍ റിഫൈനറി (സാട്രോപ്) കമ്പനിയുടെ കരാര്‍ ജോലി ചെയ്യുന്ന ഡെലിം കമ്പനിയിലെ ജോലി കഴിഞ്ഞ് തൊഴിലാളികളെയും കൊണ്ട് ക്യാമ്പിലേക്ക് വരികയായിരുന്ന ബസിലാണ് ടാങ്കര്‍ ലോറി ഇടിച്ചത്. ടാങ്കര്‍ ലോറി തെറ്റായ ദിശയില്‍ വന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടാങ്കര്‍ ലോറി ശക്തമായി ബസ്സില്‍ വന്ന് ഇടിച്ചതോടെ ഇരുവാഹനങ്ങളും പൂര്‍ണായി കത്തുകയായിരുന്നു. പരിക്കേറ്റ 29 പേരെ ജുബൈല്‍ റോയല്‍ കമീഷനിലെ മുവാസാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisement