തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പില്‍ശാല മണലൂരിലെ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കൊല്ലോട് സ്വദേശി അനില്‍, കാരോട് സ്വദേശി കുട്ടന്‍ എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു അപകടം. നിര്‍ത്താതെ പെയ്യുന്ന മഴകാരണമാണ് ക്വാറിയില്‍ മണ്ണിടിച്ചിലുണ്ടായത്.

ഒരാള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.