കോഴിക്കോ’ട്: പേരാമ്പ്രയില്‍ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. പെരുവെണ്ണാമുഴി സ്വദേശി ബിജു, ചിഞ്ചു, ജീപ്പ് ഡ്രൈവര്‍ രാജീവന്‍ എന്നിവരാണ് മരിച്ചത്. ബിജു അപകടം നടന്നയുടനെ മരിച്ചു.

പരിക്കേറ്റ അഞ്ച് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മത്സ്യം കയറ്റിവന്ന പിക്കപ്പ് വാന്‍ ജീപ്പിലിടിക്കുകയായിരുന്നു. പിക്കപ്പ് വേന്‍ അമിത വേഗതയിലെത്തിയതാണ് അപകടകാരണമെന്നാണ് ദൃഷ്‌സാക്ഷികള്‍ പറയുന്നത്.