Categories

പഴനിയില്‍ വാഹനാപകടത്തില്‍ ഏഴ് മലയാളികള്‍ മരിച്ചു

accident1

പഴനി: തമിഴ്‌നാട്ടിലെ ഡിണ്ടിഗല്‍-പഴനി റൂട്ടില്‍  കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് മലയാളികള്‍ മരിച്ചു. തൃശ്ശൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്.

ജോണ്‍സണ്‍, ഭാര്യ ലിസി, അലക്‌സ്, ജൂണോ, ഡാനിയല്‍, ഇസക്കിയേല്‍, ഷിജു എന്നിവരാണ് മരിച്ചത്.

വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോകുകയായിരുന്ന സംഘത്തെ മധുരയില്‍ നിന്നും പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്ന ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ഒരാള്‍ക്ക് കൂടി ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Tagged with: