കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ പോള്‍വാള്‍ട്ട് മത്സരത്തിനിടെ അപകടം. മത്സരത്തിനിടെ പോള്‍ ഒടിഞ്ഞ് സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ വിഷ്ണുവിന് പരുക്കേറ്റു. നേരിയ വ്യത്യാസത്തിലാണ് വിഷ്ണു വലിയ അപകടത്തില്‍ നിന്നും രക്ഷപെട്ടത്.

വിഷ്ണുവിന് വീണ്ടും മത്സരിക്കാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും പരുക്കേറ്റ വിദ്യാര്‍ത്ഥിയെ മത്സരിപ്പിക്കേണ്ടെന്ന് കോച്ച് തീരുമാനിക്കുകയായിരുന്നു. വിഷ്ണുവിന്റെ തോളിലെ മസിലിനാണ് പരുക്കേറ്റത്.

Subscribe Us:

ബാറിനടുത്തേക്ക് ഓടിയെത്തി പോളില്‍ കുത്തി പൊങ്ങുമ്പോഴായിരുന്നു അപകടം. പോള്‍ രണ്ടായി ഒടിഞ്ഞ് ബാറിന് താഴെ വിരിച്ചിരുന്ന ബെഡ്ഡിലേക്കാണ് വിഷ്ണു വീണത്. അതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല.

നിലവാരം കുറഞ്ഞ പോള്‍ മത്സരത്തിനായി ഉപയോഗിച്ചതാവാം അപകടകാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മത്സരിക്കാനുള്ള പോളുകള്‍ കൊണ്ടുവരേണ്ടത് കുട്ടികളുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ സംഭവത്തില്‍ ഉത്തരവാദികളല്ലെന്ന് സംഘാടകര്‍ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ജൂനിയര്‍ വിഭാഗത്തില്‍ റെക്കോര്‍ഡ് നേടി ചാമ്പ്യനായ താരമാണ്  വിഷ്ണു.

Malayalam news