നെടുമങ്ങാട്: ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. പാലോട് എക്‌സര്‍വീസ്‌മെന്‍ കോളനിയില്‍ രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം. ബൈക്കില്‍ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു.

വിതുര പള്ളിത്തറ വീട്ടില്‍ മധുവിന്റെ മകന്‍ സെര്‍ബിന്‍ മധു (18), ആഷിഖ് മുഹമ്മദ് (17), സജു എന്നു വിളിക്കുന്ന സജീവ് ഷാ (20) എന്നിവരാണ് മരിച്ചത്.

സെര്‍ബിന്‍, ആഷിക് എന്നിവര്‍ വിതുര, പാലോട് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ പ്ലസ്ടൂ വിദ്യാര്‍ഥികളാണ്. സജു പെരിങ്ങമല ഇക്ബാല്‍ കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയുമാണ്്. സെര്‍ബിന്‍ സംഭവ സ്ഥലത്ത് വച്ചും മറ്റുള്ളവര്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേയുമാണ് മരണമടഞ്ഞത്.

മൂന്നു പേരുടേയും മൃതദേഹം പാലോട് ഗവര്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പാലോട് പോലീസ് കേസെടുത്തിട്ടുണ്ട്. ടിപ്പര്‍ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.