പാലക്കാട്: പാലക്കാട് ജില്ലയില്‍ വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ടുപേര്‍ മരിച്ചു.

വടക്കഞ്ചേരി അണക്കപ്പാറയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കുപിന്നില്‍ ടാങ്കര്‍ലോറിയിടിച്ച് ക്ലീനര്‍ മരിച്ചു. തൃശൂര്‍ കൊമ്പഴ എളംകുളം മാത്യുവിന്റെ മകന്‍ ബിനു മാത്യു (22) ആണ് മരിച്ചത്. മഴയുണ്ടായതിനാല്‍ കാഴ്ച വ്യക്തമാകാതിരുന്നതാണ് അപകടത്തിനുകാരണമെന്നു കരുതുന്നു.

ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ കാബിന്‍ തകര്‍ന്ന് ക്ലീനര്‍ ചതഞ്ഞ നിലയായിരുന്നു. വടക്കഞ്ചേരി പോലീസും ഫയര്‍ഫോഴ്‌സും എത്തി ഒരു മണിക്കൂറോളം നടത്തിയ ശ്രമത്തിനുശേഷമാണ് കാബിന്‍ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തത്.

മൃതദേഹം ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

അതേസമയം, പാലക്കാട് ദേശീയപാതയില്‍ സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. സ്‌കൂട്ടറിനു പിന്നില്‍ അമിതവേഗത്തില്‍വന്ന സ്വകാര്യബസ് ഇടിക്കുകയായിരുന്നു.