ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലത്തിനു സമീപം കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ടു സ്ത്രീകളുള്‍പ്പടെ മൂന്നുപേര്‍ മരിച്ചു.

ഷൊര്‍ണൂര്‍-പാലക്കാട് സംസ്ഥാനപാതയില്‍ പത്തിരിപ്പാലയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

മണ്ണാര്‍ക്കാട് സ്വദേശികളായ സുബൈദ, ഐഷ, ഇസഹാക്ക് എന്നിവരാണ് മരിച്ചത്.