പാലക്കാട് രണ്ടിടങ്ങളിലായി വെള്ളിയാഴ്ചയുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ച് മരണം. പാലക്കാട് കഞചിക്കോട്ട് ബൈക്കില്‍ ലോറിയിടിച്ച് രണ്ടുപേര്‍ മരിച്ചു.
രാവിലെ പല്ലശന കാവിലേക്കു വന്ന തമിഴ്‌നാട് സംഘത്തിന്റെ കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. തത്തമംഗലം മേട്ടുപ്പാളയം വളവില്‍ ഇന്ന് രാവിലെയായിരുന്നു അപകടം.

കോയമ്പത്തൂര്‍ രത്‌നപുരി ശങ്കരന്നൂര്‍ സ്വദേശികളുടെ മാരുതി ഓള്‍ട്ടോ കാറാണ് പൊള്ളാച്ചിപാലക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന പുലവേന്ദ്രന്‍, ഭാര്യ രാമാക്കാള്‍, മകന്റെ ഭാര്യ ചന്ദ്ര എന്നിവരാണ് മരിച്ചത്. പുലവേന്ദ്രന്‍ സംഭവസ്ഥലത്തും മറ്റു രണ്ടുപേര്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.

പരിക്കേറ്റവരെ കോയമ്പത്തൂര്‍ സ്വകാര്യ ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.