പാലക്കാട്: പാലക്കാട്-മണ്ണാര്‍ക്കാട് ദേശീയപാതയില്‍ വീണ്ടും അപകടം. ടാങ്കര്‍ലോറി ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു. കുമരംപുത്തൂര്‍ പള്ളിക്കുന്ന് ആവളക്കുന്ന കാക്കോത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുള്‍ നാസര്‍ (35), വിലാശേരി കമ്മുവിന്റെ മകന്‍ നൂറുദ്ദീന്‍ (22) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. മരംവെട്ട് തൊഴിലാളികളാണ് മരിച്ചവര്‍. എതിരെവന്ന ടാങ്കര്‍ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹൈവേ പോലീസും മണ്ണാര്‍ക്കാട് പോലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.