തൃശൂര്‍: തൃശൂര്‍ മണ്ണുത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ബന്ധുക്കളായ ആറു പേര്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ചങ്ങനാശേരി സ്വദേശികളായ തോമസുകുട്ടി, ഷാജു, ഫ്രാന്‍സി, അലക്‌സ് എന്ന ചാണ്ടി, കോട്ടയം അതിരമ്പുഴ സ്വദേശി വര്‍ക്കി, തൃശൂര്‍ സ്വദേശിനി ലാലി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

ഉച്ചയ്ക്ക് 1.40നായിരുന്നു അപകടം. ബാംഗളൂരില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്നവരാണ് അപടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

ഏഴു പേരാണ് കാറിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന ഒരു കുട്ടി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.  അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരെ ഗതാംഗതം തടസപ്പെട്ടു.

കാറിന്റെ അമിതവേഗമാണ് അപകട കാരണമെന്നാണ് സൂചന.