മലപ്പുറം: മലപ്പുറത്ത് ലോറികള്‍ കൂട്ടിയിടിച്ച് രണ്ടു മരണം. 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരപ്പനങ്ങാടി സ്വദേശികളായ അഷ്‌റഫ്, ഫയാസ് എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പരപ്പനങ്ങാടിയില്‍നിന്നും താനൂരിലേക്ക് മത്സ്യത്തൊഴിലാളികളുമായി പോവുകയായിരുന്ന ലോറി ഇടിയുടെ ആഘാതത്തില്‍ മറിയുകയായിരുന്നു.