മലപ്പുറം: എടവണ്ണയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. എടക്കര മൂത്തേടം സ്വദേശികളായ മുഹമ്മദുകുട്ടി, ഭാര്യ മാളു, മുഹമ്മദ് കുട്ടിയുടെ മാതാവ് കദിയമുനി എന്നിവരാണ് മരിച്ചത്.

വിവാഹസംഘം സഞ്ചരിച്ച കാര്‍ എതിരേവന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്നുപേരും അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ മലപ്പുറം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.