മലപ്പുറം: ജില്ലയില്‍ ഇന്നു രാവിലെയുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. മലപ്പുറം വളയം കുളത്ത് കൂട്ടിയിടിച്ച ബൈക്കുകളിലേക്ക് ടിപ്പര്‍ ലോറി പാഞ്ഞു കയറിയാണ് അപകടമുണ്ടായത്. കരിങ്കലത്താണി സ്വദേശി തങ്ങള്‍ ബാവയാണ് മരിച്ച ഒരാള്‍. മറ്റു രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല.