accident-logoമലപ്പുറം: എടപ്പാളിലെ കണ്ടകനത്ത് സ്വകാര്യബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കോഴിക്കോട് വേങ്ങേരി സ്വദേശി മുഹമ്മദ് (47) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മാതൃഭൂമി എം.ഡി എം.പി വീരേന്ദ്രകുമാറിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഇബ്രാഹീംകുഞ്ഞി (52) ന് പരിക്കേറ്റു. മാതൃഭൂമി കോഴിക്കോട് യൂണിറ്റ് അസിസ്റ്റന്റ് ഡ്രൈവറാണ് മുഹമ്മദ്.

ഏറണാകുളത്തേക്ക് പോകുകയായിരുന്ന മാതൃഭൂമി ഓഫീസ് വാഹനമാണ് അപകടത്തല്‍പെട്ടത്. ഏടപ്പാളിലെ കണ്ടനകത്ത് കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപമാണ് ഡിപ്പോയ്ക്ക് സമീപമാണ് അപകടമുണ്ടായത്. തൃശൂരില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന വിനായക എന്ന സ്വകാര്യബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഇബ്രാഹിംകുഞ്ഞിനെ പരിക്കുകളോടെ തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹസ്സന്‍കോയഫാത്തിമാബീ ദമ്പതികളുടെ മകനാണ് മുഹമ്മദ്.