മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 17 പേര്‍ മരിച്ചു. മരിച്ചവരില്‍ സ്‌കൂള്‍ കുട്ടികളും ഉള്‍പ്പെടുന്നു.

Ads By Google

മഹാരാഷ്ട്ര ഗതാഗതവകുപ്പിന്റെ ബസാണ് അപകടത്തില്‍പെട്ടത്. ബസ് ഡ്രൈവറുടെയും ക്ലീനറുടെയും ചില സ്‌കൂള്‍ കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

മരണസഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. ബസില്‍ എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന് വ്യക്തമല്ല. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് ബസ് നദിയിലേക്ക് മറിഞ്ഞത്. സംഭവസ്ഥലത്തുണ്ടായ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.