ജിദ്ദ: മദീനയില്‍ വാഹങ്ങള്‍ കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. മദീനയില്‍ നിന്നു 200 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. വിദേശ തൊഴിലാളികളാണ് അപകടത്തില്‍  മരിച്ചത്. നിരവധി പേര്‍ക്ക് അപകടം പറ്റിയിട്ടുണ്ട്. 13 ആളുകള്‍ സംഭവസ്ഥലത്ത് വെച്ചും അഞ്ചു പേര്‍ ആസ്പത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബസ് എതിരേ വന്ന ട്രക്കുമായി ഇടിക്കുകയായിരുന്നു.മരിച്ചവരില്‍ അധികം പേരും  ജല മന്ത്രാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സ്വകാര്യ കമ്പനി തൊഴിലാളികളാണ്.

പരിക്കേറ്റവരെ കിങ് ഫഹദ് ആസ്പത്രി, മീഖാത്ത് ആസ്പത്രി, സൗദി ജര്‍മന്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ബസ് ഓടിച്ചിരുന്നത് പാകിസ്താന്‍ പൗരനായിരുന്നു. ഇയാള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. മദീനയില്‍ ജോലി ചെയ്തു വന്നിരുന്ന ബംഗ്ലാദേശ് ഈജിപ്ത്, പാകിസ്താന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ത്യക്കാരെ സംബന്ധിച്ച വിശദാംശങ്ങള്‍ അറിവായിട്ടില്ല.