എഡിറ്റര്‍
എഡിറ്റര്‍
ലോറിയില്‍ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു: 6 വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം
എഡിറ്റര്‍
Thursday 16th January 2014 10:20am

accident1

കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് ചിന്മയ സ്‌കൂള്‍ വിദ്യാര്‍ത്ഥി ലബീബാണ് (17) മരിച്ചത്.

അപകടത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരില്‍ 2 പേര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും 2 പേര്‍ മിംസ് ആശുപത്രിയിലും 2 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.

പുലര്‍ച്ചെ വീട്ടുകാരറിയാതെ കാറെടുത്ത് കുട്ടികള്‍ പുറത്തിറങ്ങുകയായിരുന്നെന്നാണ് അറിയുന്നത്.

അമിത വേഗമാണ് അപകട കാരണമെന്നാണ് അറിയുന്നത്. പരിക്കേറ്റ ആറ് പേരില്‍ അഞ്ച് പേര്‍ ചിന്മയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ ശ്രീരാമകൃഷ്ണ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമാണ്.

Advertisement