കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരി പൂക്കാടിനടുത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടയത്. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്.

രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്.

അമിതവേഗതയില്‍ വന്ന കാര്‍ ബസ്സിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.