കൊച്ചി: കൊച്ചി മധുര ദേശീയ പാതയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കോതമംഗലം തലക്കോടിനടുത്താണ് അപകടം നടന്നത്.

ബെക്ക് യാത്രക്കാരനായ നെലിമറ്റം പുലിമലയില്‍ കുഞ്ഞാണ് മരിച്ചത്. പോലീസ് എത്താന്‍ വൈകിയെന്നാരോപിച്ച് അപകട സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി. നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചു.