കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത് ആറാം മൈലില്‍ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ഇരിട്ടി വിളക്കോട് സ്വദേശികളായ ഹാഷിഫ്, റംല, റഷീദ എന്നിവരാണ് മരിച്ചത്. ഇവരില്‍ റഷീദയും ഹാഷിഫും സംഭവസ്ഥലത്തും റംല തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലുമാണ് മരിച്ചത്.
ടാങ്കര്‍ ലോറിയും ടാറ്റ സൂമോയും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അപകടം.

ജീപ്പിലുണ്ടായിരുന്നവര്‍ കോട്ടയം എരുമേലിയില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുത്തശേഷം തിരിച്ചുവരികയായിരുന്നു . മംഗലാപുരത്തുനിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്നു ലോറി. പരിക്കേറ്റവരെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.