അമേത്തി: ഉത്തര്‍പ്രദേശിലുണ്ടായ റോഡപകടത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. അമ്പതോളം ആളുകളുമായി പോവുകയായിരുന്ന വാഹനം ജഗദീഷ്പൂരിനടുത്തുവെച്ച് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു.

അപകടത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ രാത്രി സരേസര്‍ ഗ്രാമത്തിലാണ് അപകടം നടന്നത്. പത്തുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു.

പ്രതാപ്ഗഡില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.